
തിരുവനന്തപുരം:ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ പൊലീസ് സംഘത്തിന്റെ പക്കൽ നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് കുറ്റവിമുക്തരാക്കി. ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ പത്മകുമാർ.ബി, ഇൻസ്പെക്ടർ രാജേഷ്.ഡി എന്നിവർക്കെതിരായ അച്ചടക്കനടപടിയാണ് തീർപ്പാക്കിയത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്. ട്രെയിൻ യാത്രക്കിടെ മദ്യപിച്ച ഉദ്യോഗസ്ഥൻ തോക്കും തിരകളും അടങ്ങിയ ബാഗ് പുറത്തേക്കെറിഞ്ഞു എന്നായിരുന്നു ആരോപണം. ജബൽപൂർ പരിസരത്ത് നഷ്ടപ്പെട്ട 9എംഎം പിസ്റ്റളും 20തിരകളും അടങ്ങിയ ബാഗ് കണ്ടെത്താനായിട്ടില്ല. ആകെ 10പേർക്കെതിരെയായിരുന്നു അന്വേഷണം. മിക്കവർക്കും താക്കീത് നൽകി ശിക്ഷ അവസാനിപ്പിച്ചു. ഉന്നതഉദ്യോഗസ്ഥരായ 2പേരെയും തെളിവുകളുടെ അഭാവവും വ്യക്തമല്ലാത്ത സാക്ഷിമൊഴികളും കണക്കിലെടുത്താണ് നടപടിയിൽ നിന്നൊഴിവാക്കിയത്. കർശനനടപടി വേണമെന്ന് ഡി.ജി.പി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഗുരുതരസുരക്ഷാവീഴ്ച, കൃത്യവിലോപം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നിവ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |