SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

തൊഴിൽ നിയമ ഭേദഗതിയിൽ കരട് നിർദ്ദേശം: മിനിമം വേതനം വർദ്ധിപ്പിക്കണം, കൂടുതൽ പേർക്ക് ബോണസ്

worker

തിരുവനന്തപുരം: തൊഴിൽ നിയമ ഭേദഗതിയുടെ കരട് റിപ്പോർട്ടിൽ മിനിമം വേതനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം. കൂടുതൽ തൊഴിലാളികളെ ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്. ലേബർകോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുന്നോടിയായി ആണ് തൊഴിൽ നിയമ ഭേദഗതിക്ക് പ്രത്യേക സമിതി ശുപാർശ ചെയ്തത്. കരട് റിപ്പോർട്ട് തൊഴിൽ മന്ത്രി ബിന്ദുകൃഷ്ണ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഫാമിലി യൂണിറ്റ് മൂന്നിൽ നിന്ന് മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി അഞ്ചാക്കണം. ഇതിലൂടെ തൊഴിലാളികൾക്ക് കൂടുതൽ വേതനം ലഭിക്കും. അപകടസാദ്ധ്യതയുള്ള ജോലി ചെയ്യുന്ന ജീവനക്കാർക്ക് സൗജന്യ വൈദ്യ പരിശോധന ഉറപ്പാക്കണം. സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥയിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തും. സ്ത്രീ സുരക്ഷയ്‌ക്കുള്ള വ്യവസ്ഥകൾ സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തണം.

ലേബർ കോഡിലെ ആശങ്കകളും തൊഴിലാളി സംഘടനകളുടെ നിർദ്ദേശങ്ങളും സമിതി പരിശോധിച്ചു. സംസ്ഥാനതലത്തിൽ നിർദ്ദേശിച്ച ഭേദഗതികൾ ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി പരിശോധിച്ചു. തുടർന്ന് ആവശ്യമായ നിയമഭേദഗതികൾക്ക് ശുപാർശ നൽകിയെന്നും സമിതി വിലയിരുത്തി. ലോക്കൗട്ട്, ലേ ഒഫ് തുടങ്ങിയ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാരിന് കൂടുതൽ ഇടപെടൽ നടത്താൻ ഇതിലൂടെ കഴിയും.

 തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും: മന്ത്രി

തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചേ ലേബർ കോഡ് നടപ്പിലാക്കൂ എന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ലേബർ കോഡുകളിൽ ആവശ്യമായ മാറ്റം വരുത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലേബർ കോഡ് നടപ്പാക്കുന്നതിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ട്രേഡ് യൂണിയൻ പ്രതിനിധികളുൾപ്പെട്ട പ്രത്യേക സമിതി രൂപീകരിച്ചത്. പത്ത് ദിവസത്തെ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് കരട് റിപ്പോർട്ട് തൊഴിൽ മന്ത്രിക്ക് സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA