തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാനെന്ന പേരിൽ കെ.എസ്.ഇ.ബിയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ചെറുത്ത് തോൽപ്പിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് എം.പി ഗോപകുമാർ ആവശ്യപ്പെട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത രാജമാണിക്യത്തെ സി.എം.ഡി പദവിയിൽനിന്ന് മാറ്റിയത് പ്രതിഷേധാർഹമാണ്. കാര്യശേഷിയുള്ള ഓഫീസർമാരെയും ജീവനക്കാരെയും ഇരുട്ടിൽനിർത്തി ഉപജാപകസംഘങ്ങൾ ചലിപ്പിക്കുന്ന പാവകളായി അധികൃതർ മാറുകയാണെന്നും ഗോപകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |