SignIn
Kerala Kaumudi Online
Thursday, 05 November 2026 2.06 AM IST

പി.എ.സി അഖിലേന്ത്യാ കോൺഫറൻസ് സമാപിച്ചു

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ രണ്ട് ദിവസങ്ങളിലായി നടന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാ കോൺഫറൻസ് സമാപിച്ചു. സമ്മേളനം അംഗീകരിച്ച 'കേരള പ്രമേയം' രാജ്യത്തെ പാർലമെന്റ്, സംസ്ഥാന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾക്ക് ഭാവിയിൽ വലിയ വഴികാട്ടിയാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. സി.എ.ജി ഓഡിറ്റ് റിപ്പോർട്ടുകൾ വന്ന ശേഷവും അതിന്മേലുള്ള നടപടികളിലെ കാലതാമസം ഒഴിവാക്കാൻ നിയമനിർമാണ സഭകൾ ചുമതലയേറ്റെടുക്കണം. ഇതിനായുള്ള 'ഓഡിറ്റ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോം' വികസിപ്പിക്കണമെന്ന സമ്മേളനത്തിന്റെ നിർദ്ദേശം സ്വാഗതാർഹമാണ്. 27 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് മികച്ച രീതിയിൽ വേദിയൊരുക്കിയ കേരളനിയമസഭയെയും സ്പീക്കറെയും സംസ്ഥാനസർക്കാരിനെയും മുഖ്യമന്ത്രിയെയും ലോക്സഭാ സ്പീക്കർ പ്രശംസിച്ചു. പി.എ.സി അഖിലേന്ത്യാ കോൺഫറൻസിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയ നിയമസഭ അസിസ്റ്റന്റ് സായൂജ് പി. ആർ നെ ഓം ബിർള ഉപഹാരം നല്കി അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA