
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയത്തിൽ അന്തിമ ചർച്ച 9 ന് നടക്കും. ഈമാസം മദ്ധ്യത്തോടെ മദ്യനയം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചർച്ച നടത്തിയിരുന്നു. ഇതിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സ്വീകരിക്കാവുന്നവ കൂടി ഉൾപ്പെടുത്തിയാണ് പുതിയ നയത്തിന്റെ കരട് തയ്യാറാക്കുക. ഔദ്യോഗിക പ്രൊപ്പോസൽ നൽകാൻ എക്സൈസ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വച്ചുകൊണ്ടാവും 9ന് അന്തിമ ചർച്ച നടത്തുക. തുടർന്ന് കരട് യു.ഡി.എഫിന്റെ പരിഗണനയ്ക്ക് വയ്ക്കും. ബാർ ലൈസൻസ് അനുവദിക്കുന്നതിൽ കാര്യമായ മാറ്റങ്ങൾ വന്നേക്കും. എക്സൈസ് മന്ത്രി അറിയാതെ ലൈസൻസ് അനുവദിക്കന്നത് ഒഴിവാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |