SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.17 AM IST

മിൽമയിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വീണ്ടും നെയ്യ് വാങ്ങും

sabaimala

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ലെ നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടെ മി​ൽ​മ​യി​ൽ​ ​നി​ന്നു​ ​വീ​ണ്ടും​ ​നെ​യ്യ് ​വാ​ങ്ങാ​ൻ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് തീരുമാനം. ഇതിനായി​ സം​സ്ഥാ​ന​ ​വി​ജി​ല​ൻ​സി​ന്റെ​ ​അനുമതി തേടും. അനുമതി നേടിയതിന് ശേഷമായിരിക്കും കരാർ.


10,​​000​ ​ലി​റ്റ​ർ​ ​നെ​യ്യ് ​വാ​ങ്ങാ​നാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ട​ന്ന​ ​നെ​യ്യ് ​ക്ര​മ​ക്കേ​ടി​ൽ​ ​മി​ൽ​മ​യ്ക്ക് ​പ​ങ്കി​ല്ലെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​മി​ൽ​മ​യി​ൽ​ ​നി​ന്നു​ ​വാ​ങ്ങി​യ​ ​നെ​യ്യ് ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​ച്ച​തി​ലാ​ണ് ​ക്ര​മ​ക്കേ​ട് ​ന​ട​ന്ന​ത്.​ ​മി​ൽ​മ​യി​ലെ​ ​ജീ​വ​ന​ക്കാ​രാ​രും​ ​കേ​സി​ൽ​ ​പ്ര​തി​യ​ല്ല.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​നെ​യ്യ് ​ന​ൽ​കു​മെ​ന്ന് ​മി​ൽ​മ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഈ​ ​സാ​ഹ​ച​ര്യ​വും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ​രി​ഗ​ണി​ച്ചു.​ ​ക്ര​മ​ക്കേ​ടി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ​വി​ജി​ല​ൻ​സി​ന്റെ​ ​ക്ലി​യ​റ​ൻ​സും​ ​നി​യ​മോ​പ​ദേ​ശ​വും​ ​തേ​ടാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.

തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ആ​ദ്യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​അ​ള​വി​ൽ​ ​നെ​യ്യ് ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​ബ​ദ​ൽ​ ​ക്ര​മീ​ക​ര​ണം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​നെ​യ്യ് ​വാ​ങ്ങു​ന്ന​ത്.​ 10,000​ ​ലി​റ്റ​ർ​ ​നെ​യ്യ് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കൈ​വ​ശ​മു​ണ്ട്.

English Summary

The Travancore Devaswom Board decided to purchase 10,000 liters of ghee from Milma. The Board will seek State Vigilance permission for the deal amidst an ongoing investigation into past ghee irregularities at Sabarimala. Investigators previously cleared Milma of involvement, noting issues were in transportation. This purchase aims to ensure adequate supply.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, MILMA, MILMA GHEE, TRAVANCORE DEWASWM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA