SignIn
Kerala Kaumudi Online
Sunday, 21 June 2026 1.48 AM IST

ശാന്തരായി വരൂ; നീറ്റ്  യു.ജി പുനഃപരീക്ഷ ഇന്ന്

READ ENGLISH VERSION
neet

ന്യൂഡൽഹി: 22 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ.15 മിനിട്ട് അധികം നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 6.20 വരെയാണ് സമയം. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ശാന്തരായി വന്ന് പരീക്ഷയെഴുതണമെന്നും എൻ.ടി.എ അഭ്യർത്ഥിച്ചു.

മേയ് 3ന് നടത്തിയ പരീക്ഷ, ചോദ്യപേപ്പ‌ർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ചോദ്യപേപ്പർ ബാങ്ക് ലോക്കറുകളിൽ നിന്ന് കേന്ദ്രസേന, പൊലീസ് എന്നിവയുടെ അകമ്പടിയോടെ ഇന്ന് സെന്ററുകളിലെത്തിക്കും. 6,669 നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് അടക്കം രണ്ടു ലക്ഷത്തിൽപ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്നലെ മോക്ഡ്രിൽ നടത്തി. എല്ലാ മെഡിക്കൽ കോളേജുകളും ഇന്ന് പ്രവർത്തിക്കും. ചോദ്യപേപ്പ‌ർ ചോർച്ചയിൽ മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെട്ട സാഹചര്യത്തിലാണിത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ അവസാനവട്ട വിലയിരുത്തൽ നടത്തി.

 പുതിയ അഡ്മിറ്റ്

കാർഡ് നിർബന്ധം

1.സെന്ററിൽ റിപ്പോർട്ട് ചെയ്യാനുള്ള സമയം രാവിലെ 11 മുതൽ 1.30 വരെ. പിന്നീട് പ്രവേശനമില്ല.

2.മൊബൈൽ ഫോൺ, വാച്ച്, പഴ്സ്, ഭക്ഷണപൊതി അനുവദിക്കില്ല

3.പുതിയ അഡ്മിറ്റ് കാർഡ് നിർബന്ധം

4.ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വേണം

5.രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ കൊണ്ടുവരണം

6.ട്രാൻസ്‌പെരന്റായ വാട്ടർ ബോട്ടിൽ അനുവദിക്കും

7.പ്രമേഹബാധിതർക്ക് മരുന്ന് കൊണ്ടുവരാം

പരീക്ഷാർത്ഥികൾ: 22.79 ലക്ഷം

പരീക്ഷാകേന്ദ്രങ്ങൾ: 5,000ൽപ്പരം

ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്ത് 14 ഇടങ്ങളിലും സെന്ററുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA