
കൊച്ചി: നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് എതിരല്ലെന്നും, അക്രമസമരങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്രസിംഗ് സോളങ്കി പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റുകൾ ഉപയോഗിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്.ചോദ്യ പേപ്പർ ചോർച്ചയിൽ സി.ബി.ഐ അന്വേഷണാവശ്യം ആദ്യമുയർത്തിയത് എ.ബി.വി.പിയാണ്. പി.എം ശ്രീ പദ്ധതി കേരളത്തിൽ അടിയന്തരമായി നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആലുവയിൽ ഇന്നാരംഭിക്കുന്ന ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ എൻ.ഇ.പി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ചചെയ്യും. എ.ബി.വി.പി ദേശീയ ഭാരവാഹികൾ, മേഖലാ സംഘടനാ സെക്രട്ടറിമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, ദേശീയ നിർവാഹക സമിതി അംഗം കല്യാണി ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |