SignIn
Kerala Kaumudi Online
Saturday, 16 May 2026 12.20 AM IST

ഈ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് വൈദ്യുതി മുടങ്ങാൻ സാദ്ധ്യത

electricity

തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാദ്ധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി തടസപ്പെടാൻ സാദ്ധ്യതയുള്ളത്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി സബ്‌സ്റ്റേഷനിലെ ട്രാൻസ്‌ഫോമറിന്റെ തകരാറാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. തകരാർ പരിഹരിക്കാൻ ഏഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POWERCUT, ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA