കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നാളെ മുതൽ 8 വരെ എറണാകുളത്ത് നടക്കും. നാളെ വൈകിട്ട് മൂന്നിന് ടൗൺ ഹാളിൽ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ സെമിനാർ ഉദ്ഘാടനം ചെയ്യും. 7ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ലോക്‌സഭ മുൻ സെക്രട്ടറി പി.ഡി.ടി ആചാരി, മന്ത്രിമാരായ കെ.എം. ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, ഒ.ജെ. ജനീഷ് തുടങ്ങിയവർ പങ്കെടുക്കും. 8ന് നടക്കുന്ന പൊതുസമ്മേളനം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് എം. ഖാർഗെ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |