
തിരുവനന്തപുരം: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി യു.ഡി.എഫ് തകർത്തെറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സംസ്ഥാനത്തെ റോഡുകളിലെ അരാജകത്വവും മരണപ്പാച്ചിലും ഭീതി പരത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജീവന്റെ വില ഉറപ്പാക്കാൻ ശ്രമിച്ച എൽ.ഡി.എഫ് സർക്കാരിനെ യു.ഡി.എഫ് പരിഹസിക്കുകയും എതിർക്കുകയും ചെയ്തു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയറൂരിവിട്ട് സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവർ ആഹ്വാനം ചെയ്തു. ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിച്ചവർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. സ്വയം തിരുത്തണമെന്നും നിയമം നടപ്പാക്കാൻ ആത്മാർത്ഥത കാണിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |