
തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എ രമ്യാഹരിദാസും പ്രാദേശിക പാർട്ടി നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളി കേസ് ഒത്തുതീർപ്പിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ഇടപെട്ടാണ് പ്രശ്നപരിഹാരം. പ്രാദേശിക നേതാക്കൾക്കെതിരെ രമ്യഹരിദാസ് നൽകിയിട്ടുള്ള കേസ് പിൻവലിക്കും. പ്രാദേശിക നേതാവ് എസ്.സജാദിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ധാരണയായി. തന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി പാളയം പ്രദീപിനെതിനെ സസ്പെൻഡ് ചെയ്തതും പിൻവലിക്കണമെന്ന് രമ്യഹരിദാസ് ആവശ്യപ്പെട്ടതായും അറിയുന്നു. കൈയാങ്കളിയെക്കുറിച്ച് അന്വേഷിക്കാൻ എം.എം.ഹസന്റെ നേതൃത്വത്തിൽ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെയും സസ്പെൻഡ് ചെയ്തത്. എം.എൽ.എയും ചിറയിൻകീഴ് മണ്ഡലത്തിലെ പ്രാദേശിക പാർട്ടി നേതൃത്വവും തമ്മിൽ സൗഹാർദ്ദത്തിൽ പോകണമെന്നും നിലവിലെ കേസുകൾ രമ്യതയിലെത്തിക്കണമെന്നും പാർട്ടി നേതൃത്വത്തിൽ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടത്. എന്നാൽ പാളയം പ്രദീപിനെതിരായ നടപടി പിൻവലിക്കുമോയെന്നതിൽ തീരുമാനമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |