SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

പ്രതിപക്ഷ നേതാവ്: സി.പി.എം തീരുമാനം ഉടനില്ല 

cpm

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച സി.പി.എം തീരുമാനം വൈകിയേക്കും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തില്ല. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ

അജൻഡയിലും ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ മതിയെന്നാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി യോഗത്തിനിടയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങൾ കൂടി നിർദ്ദേശം തയാറാക്കും. ഇതിനുശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയൻ നിലപാടറിയിച്ചില്ല.

കേരള ഘടകം തീരുമാനമെടുക്കട്ടെയെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. എന്നാൽ ചില പി.ബി അംഗങ്ങൾക്ക് വിയോജിപ്പുണ്ടെന്നാണ് സൂചന. മന്ത്രിമാരുടെ മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച് ഇന്നു തുടങ്ങുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ച നടക്കും. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി ചേരുന്ന കമ്മികളിൽ സംസ്ഥാന നേതാക്കൾ നിർബന്ധമായി പങ്കെടുക്കണമെന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിൽ യോഗത്തിൽ വിമർശനമുണ്ടായെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാളിലും ഒരു പാർട്ടിയിലും ചുമത്താനുള്ള നീക്കം മുന്നണി സംവിധാനത്തിന് ചേർന്നതല്ലെന്ന വിമർശനമുണ്ടായി. പരാജയത്തിനു കാരണം പിണറായിയുടെ ശൈലിയാണെന്നും പിണറായി നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നുമുള്ള വിമർശനം സി.പി.ഐ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച് സി.പി.ഐ അഭിപ്രായം പറയേണ്ടത് മുന്നണി യോഗത്തിലാണെന്നും പുറത്തു നടത്തിയ അഭിപ്രായപ്രകടനം ഉചിതമായില്ലെന്നും വിമർശനമുയർന്നു.

മു​ഖ്യ​മ​ന്ത്രി​യെ​ ​തീ​രു​മാ​നി​ച്ചാൽ
ഉ​ട​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​:​ ​ടി.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​തീ​രു​മാ​നി​ച്ചാ​ലു​ട​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​യും​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ.​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​തൃ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​ത്തി​ൽ​ ​സി.​പി.​ഐ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ക​രു​തെ​ന്ന് ​സി.​പി.​ഐ​ ​ത​ന്നോ​ട് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​നേ​തൃ​ ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​എ​ൽ.​ഡി.​എ​ഫി​ൽ​ ​ഒ​രു​ ​ച​ർ​ച്ച​യും​ ​ന​ട​ന്നി​ട്ടി​ല്ല.​ ​സി.​പി.​എ​മ്മാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​റ​ഞ്ഞ​തും​ ​അ​താ​ണ്.​ ​ആ​ശാ​ ​സ​മ​ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​മു​ന്ന​ണി​യു​ടെ​യും​ ​സ​മീ​പ​നം​ ​തെ​റ്റാ​യി​രു​ന്നു​വെ​ന്ന് ​ഇ​ട​തു​മു​ന്ന​ണി​ ​ഒ​രി​ട​ത്തും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​സി.​പി.​ഐ​യു​ടെ​ ​നി​ല​പാ​ട് ​അ​വ​രോ​ട് ​ചോ​ദി​ക്ക​ണം.
എ​ൻ.​ഡി.​എ​ ​നേ​താ​ക്ക​ളു​മാ​യി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ര​ഹ​സ്യ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​വ്യ​ക്ത​ത​ ​വ​രു​ത്ത​ണം.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​എ​സ്.​ഐ.​ടി​ ​ചോ​ദ്യം​ ​ചെ​യ്ത​ ​റെ​ജി​കു​മാ​നൊ​പ്പം​ ​മേ​യ് ​ഒ​ന്നി​ന് ​വി.​ഡി.​സ​തീ​ശ​ൻ​ ​മം​ഗ​ലാ​പു​ര​ത്തേ​ക്ക് ​പോ​യെ​ന്നാ​ണ് ​വാ​ർ​ത്ത.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​എ​ൻ.​ഡി.​എ​ ​നേ​താ​വാ​യ​ ​ബി.​എം.​ഫാ​റൂ​ഖി​ന്റെ​ ​വ​സ​തി​യി​ൽ​ ​വ​ച്ച് ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​പ്ര​സി​ഡ​ന്റി​നെ​ ​ക​ണ്ടെ​ന്നും,​ ​ക​ർ​ണാ​ട​ക​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ഇ​തി​നെ​തി​രെ​ ​എ.​ഐ.​സി.​സി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യെ​ന്നു​മാ​ണ് ​ആ​രോ​പ​ണം.​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും​ ​യു.​ഡി.​എ​ഫ് ​സം​ഘ​ട​ന​ക​ളു​ടെ​ ​പ​ട്ടി​ക​യ​നു​സ​രി​ച്ച് ​സ്ഥ​ലം​മാ​റ്റം​ ​ന​ട​ത്തു​ക​യാ​ണ്.​ ​പ​ല​രും​ ​അ​വ​ധി​യെ​ടു​ത്ത് ​മാ​റി​ ​നി​ൽ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സ്ഥ​ലം​മാ​റ്റം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA