SignIn
Kerala Kaumudi Online
Thursday, 01 October 2026 1.30 AM IST

ശബരിമല ആക്രി ലേലം റദ്ദാക്കി

sabari

തിരുവനന്തപുരം: ലക്ഷങ്ങൾ നഷ്ടമാകുന്ന ശബരിമലയിലെ ഇരുമ്പ് ആക്രി സാധനങ്ങളുടെ ലേലം തിരുവിതാംകൂർ ദേവസ്വം ബോർഡ് റദ്ദാക്കി. ലോഹ വസ്തുക്കളും കെട്ടിടാവശിഷ്ടങ്ങളിലെ ലോഹ ഭാഗങ്ങളും സർക്കാരിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിക്ക് നൽകും.

ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ച് ലേലത്തിലൂടെ ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന 'കേരളകൗമുദി' വാർത്തയ്ക്ക് പിന്നാലെയാണ് ലേലം റദ്ദാക്കാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്.

ഇരുമ്പ് ആക്രി സാധനങ്ങൾ നൽകാനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടാൻ ബോർഡ് യോഗം തീരുമാനിച്ചു. ലേലം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് തിരുവിതാംകൂർ ബോർഡ് അറിയിച്ചു. ക്ലീൻ കേരള കമ്പനിക്ക് ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിന് അനുമതി നൽകി കഴിഞ്ഞദിവസം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

'കേരളകൗമുദി'വാർത്തയെ തുടർന്ന് ദേവസ്വം ബോർഡ് അന്വേഷണം നടത്തി. ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിൽ ലേലത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നു. ലേലത്തിൽ പങ്കെടുത്തവർ വളരെ കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയത്. ക്വട്ടേഷൻ വിളിച്ച് ലേലം നടത്തിയിട്ടും അടിസ്ഥാന തുകയിൽ നിന്നു കൂടുതൽ രേഖപ്പെടുത്താൻ തയ്യാറായില്ല. സന്നിധാനത്ത് 15 ലക്ഷം രൂപയാണ് അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. ലേലത്തിൽ പങ്കെടുത്ത കരാറുകാരൻ രേഖപ്പെടുത്തിയത് 15,00200 രൂപ മാത്രമാണ്. അടിസ്ഥാന തുകയേക്കാൾ വെറും രണ്ടായിരം രൂപ മാത്രം കൂടുതൽ. പമ്പയിലാകട്ടെ 13 ലക്ഷമായിരുന്നു അടിസ്ഥാന തുക. ഇവിടെ 14 ലക്ഷം രൂപയാണ് കരാറുകാരൻ രേഖപ്പെടുത്തിയത്.

ഇ ടെൻഡർ

അട്ടിമറിച്ചു

1 ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്ന് ബോർഡിന് വ്യക്തമായി. 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ഇ ടെൻഡർ വേണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് ക്വട്ടേഷൻ വിളിച്ച് ലേലം നടത്തിയത്. തുടർന്നാണ് രണ്ടും കരാറുകളും റദ്ദാക്കാൻ ബോർഡ് യോഗം തീരുമാനിച്ചത്

2 ക്ലീൻ കേരള കമ്പനി സാധനങ്ങൾ പൂർണമായും ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇതിനുശേഷം അവർ ലേലം നടത്തും. ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനം ദേവസ്വം ബോർഡിന് നൽകും.

ടെ​ൻ​ഡ​ർ​ ​ചോ​ർ​ത്തിയ ഉ​ദ്യോ​ഗ​സ്ഥ​ന് ​സ​സ്‌​പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​ക​ട​ക​ളു​ടെ​ ​ടെ​ൻ​ഡ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തി​ ​ക​രാ​റു​കാ​ർ​ക്ക് ​ന​ൽ​കി​യ​ ​ശ​ബ​രി​മ​ല​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സി​ലെ​ ​ഹെ​ഡ്ക്ലാ​ർ​ക്ക് ​പി.​ആ​ർ.​റെ​ജി​മോ​നെ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നും​ ​ബോ​ർ​ഡ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​റെ​ജി​മോ​ൻ​ ​ഫോ​ൺ​ ​വ​ഴി​ ​ക​രാ​റു​കാ​ർ​ക്ക് ​വി​വ​രം​ ​ചോ​ർ​ത്തി​ ​ന​ൽ​കി​യെ​ന്ന് ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​എ​സ്.​പി​ ​വി.​സു​നി​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ചോ​ർ​ത്തി​യ​ ​ആ​ളെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ബോ​ർ​ഡി​ന് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​ചേ​ർ​ന്ന​ ​ബോ​ർ​ഡ് ​യോ​ഗം​ ​റെ​ജി​മോ​നെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​ക​ട​ക​ളു​ടെ​ ​ഇ​-​ ​ടെ​ൻ​ഡ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്ന​ത് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ലെ​ ​ശ​ബ​രി​മ​ല​ ​വി​ഭാ​ഗ​വും​ ​ശ​ബ​രി​മ​ല​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സു​മാ​ണ്.​ ​ഇ​വി​ടെ​ ​നി​ന്നാ​ണ് ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ന്ന​തെ​ന്ന് ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​ആ​ദ്യ​ദി​വ​സം​ ​ത​ന്നെ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.
കൂ​ടു​ത​ൽ​ ​പേ​ർ​ ​ഇ​തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടോ​ ​എ​ന്ന​റി​യാ​നാ​ണ് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​കെ.​ജ​യ​കു​മാ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA