SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

തുളസിയും ബിന്ദുകൃഷ്ണയും ആസൂത്രണ ബോർഡിൽ

തിരുവനന്തപുരം:മന്ത്രിമാരായ കെ.എ. തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടിപ്പിച്ചു. വികസന പ്രവർത്തനങ്ങളിലും നയരൂപീകരണത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഡോ. എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൾ റഹീം എന്നിവരെയും പുതിയ അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.രാജ്യാന്തര ആരോഗ്യവിദഗ്ധനാണ് ഡോ.എസ്.എസ്.ലാൽ.ചാർട്ടേഡ് അക്കൗണ്ടന്റായ സി.എച്ച്.അബ്ദുൽ റഹിം കോഴിക്കോട്ടെ സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനാണ്.

മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറാണ് ആസൂത്രണബോർഡ് ഉപാധ്യക്ഷൻ.മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡിൽ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ തുടങ്ങിയ മന്ത്രിമാരും ജി. വിജയ രാഘവൻ,പി. പി. ബാലൻ,ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്‌ തുടങ്ങിയവരും അംഗങ്ങളുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA