
പത്തനംതിട്ട : കർക്കടക മാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി എൻ.ജി.മനു നമ്പൂതിരി തുറക്കും. 17ന് രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് നാലിന് നട തുറക്കും. 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടക്കും. കർക്കടകമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും.
ദേവസ്വം ബോർഡിന്റെ വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി തീർത്ഥാടകർക്ക് ദർശനം നടത്താം. വെബ് സൈറ്റ് www.sabarimalaonline.org
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |