SignIn
Kerala Kaumudi Online
Thursday, 05 November 2026 1.37 AM IST

സിദ്ധാർത്ഥ് ആപ്പ് പിറന്നത് അമ്മയുടെ കണ്ണീരിൽ നിന്ന് റാഗിംഗിനെതിരെ കർശന നടപടി വരുമെന്നും മുഖ്യമന്ത്രി

aa

തിരുവനന്തപുരം: ''ഈ അമ്മയുടെ കണ്ണുനീരിൽ നിന്നാണ് 'സിദ്ധാർത്ഥ് ആപ്പ്" പിറവികൊണ്ടത്.""

മുഖ്യമന്ത്രി വി.ഡി.സതീശൻ ഇങ്ങനെ പറയുമ്പോൾ സിദ്ധാർത്ഥിന്റെ അമ്മ എം.ആർ.ഷീബ കണ്ണുനീർ തുടയ്ക്കുകയായിരുന്നു.

റാഗിംഗിനെ തുടർന്ന് മരിച്ച വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ പേരിൽ പുറത്തിറക്കുന്ന 'സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പി"ന്റെ ഉദ്ഘാടനം ഗവ. വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വേദിയിൽ സിദ്ധാർത്ഥിന്റെ അമ്മ സന്നിഹിതയായിരുന്നു.

ആപ്പിന്റെ മാതൃക ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥിനി പൗശാലിക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പൗശാലിയുടെ ഫോണിൽ നിന്ന് ആപ്പിലേക്ക് അയച്ച മെസേജ് അധികാരികൾക്ക് തത്സമയം ലഭിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു.

വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരാതികളോ മാനസിക പ്രയാസങ്ങളോ ഉണ്ടെങ്കിൽ ആപ്പിൽ സന്ദേശമയയ്ക്കാം. അയയ്ക്കുന്ന ആളുടെ പേര് വെളിപ്പെടുത്തില്ല.റാഗിംഗിൽ

ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റോജി എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസകൗൺസിൽ ഉപാദ്ധ്യക്ഷൻ അച്യുത് ശങ്കർ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് രൂപകല്പന ചെയ്തത്.

നഴ്സിംഗ് കോഴ്സ് സീറ്റ് വർദ്ധിപ്പിക്കും

ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പറിന്റെ ആദ്യ ഉപകേന്ദ്രമായി വിമൻസ് കോളേജിനെ നിയോഗിച്ചതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഉന്നത പഠനത്തിനായി വിദ്യാർത്ഥികൾ സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്ന പ്രവണത തടയാനുള്ള നടപടികളുടെ ഭാഗമായി അടുത്ത വർഷം നഴ്സിംഗ് കോഴ്സുകളിൽ സീറ്റ് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടത്തിയ ഒന്നാംഘട്ട സ്റ്റുഡന്റ് ആസ്പിരേഷൻ സർവേ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

സി -ഡിറ്റുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ സയന്റിഫിക് ടെംപർ കോഴ്സിന്റെ ഉദ്ഘാടനം മീനാക്ഷിക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി മുഖ്യമന്ത്രി നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA