SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.57 PM IST

ജനങ്ങൾക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടത്, അയാം ഭരത് ചന്ദ്രൻ, ജസ്റ്റ് റിമമ്പർ ദാറ്റ്; മാസ് ഡയലോഗുമായി സുരേഷ് ഗോപി

READ ENGLISH VERSION
suresh-gopi

കൊച്ചി: പൊതുവേദിയിൽ സിനിമയിലെ മാസ് ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഐ സി എസ് ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിൽ "കമ്മീഷണർ" സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസിന്റെ ഡയലോഗാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയോട് ഈ ഡയലോഗ് പറയാൻ പരിപാടിയിൽ പങ്കെടുത്ത ഒരാൾ ആവശ്യപ്പെടുകയായിരുന്നു. 'അയാൾ ഇപ്പോഴും ഭരത് ചന്ദ്രനിൽ നിന്ന് ഇങ്ങ് വന്നിട്ടില്ലെന്ന് പറയുന്ന കുറേയെണ്ണമുണ്ട്. അവരെക്കൊണ്ട് പറയിക്കാനാണല്ലേ. പക്ഷേ ജനങ്ങൾക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടത്. നിങ്ങൾ എന്തുകൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ടത്. ഭരത് ചന്ദ്രനിലൂടെയും തൊമ്മിക്കുഞ്ഞിലൂടെയും ചാക്കോച്ചിയിലൂടെയും നിങ്ങൾ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അത് ആഗ്രഹിക്കുന്നു, നിങ്ങളുടെയിടയിൽ, നിങ്ങളുടെ നടുവിൽ, നിങ്ങളുടെ മുന്നിലും ചുറ്റിലുമെന്ന് തന്നെയാണ് അത് വ്യക്തമാക്കുന്നത്. ആ നിങ്ങളുടെ ഇഷ്ടത്തെയാണ് ഇവരൊക്കെ ഭയപ്പെടുന്നത്.


ഇനി ഞാൻ ഡയലോഗ് പറയാം. പ്ഫാ പുല്ലേ, മോഹൻ തോമസുമാരുടെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച്, വാരിത്തിന്ന് ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച്, അവരുടെയൊക്കെ കാൽച്ചുവട്ടിൽ കിടക്കുന്ന നിന്നപ്പോലുള്ള പരമ..... ആ പേര് ചേരൂ. എനിക്കത് ഒരിക്കലും ആകാൻ സാധിക്കില്ല. അയാം ഭരത് ചന്ദ്രൻ.ജസ്റ്റ് റിമമ്പർ ദാറ്റ്. താങ്ക്യൂ.'- സുരേഷ് ഗോപി പറഞ്ഞു. ഇതിനുശേഷം തമിഴ് ചിത്രം ദീനയിലെ ആദികേശവന്റെ ഡയലോഗും മന്ത്രി പറഞ്ഞു. സുരേഷ് ഗോപി ഇപ്പോഴും ഭരത് ചന്ദ്രനിൽ നിന്ന് ഇങ്ങ് വന്നിട്ടില്ലെന്ന് മുമ്പ് വിമർശനം ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESH GOPI, BHARATH CHANDRAN IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA