SignIn
Kerala Kaumudi Online
Thursday, 01 October 2026 2.38 AM IST

റോഡപകടം തടയാൻ മുഖ്യമന്ത്രി ചെയർമാനായി സുരക്ഷാ മിഷൻ

vd-satheeshan

തിരുവനന്തപുരം:സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും.മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ടാൽ ജാമ്യം കിട്ടുന്നതിന് കൂടുതൽ വ്യവസ്ഥകൾ കൊണ്ടു വരും .റോഡിലെ നിയമ ലംഘനങ്ങൾ കർശനമായി തടയാൻ മുഖ്യമന്ത്രി ചെയർമാനായി 'കേരള റോഡ് സുരക്ഷാ മിഷൻ' വരും. ഗതാഗത മന്ത്രി വൈസ് ചെയർമാനും മറ്റ് ഏഴ് മന്ത്രിമാർ അംഗങ്ങളുമായി ഉന്നതതല സമിതി രൂപീകരിച്ചു. പ്രവർത്തനം പഞ്ചായത്തു തലം വരെ വ്യാപിപ്പിക്കും.

ബോധവൽക്കരണവും കർശന നിയമ നടപടികളും ദൗത്യത്തിന്റെ ഭാഗമാക്കും. ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി എന്നീ വകുപ്പുകളെ കൂടി സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. വാഹനമോടിക്കുമ്പോൾ മദ്യപിച്ചെന്നു തെളിഞ്ഞാൽ ജാമ്യ വ്യവസ്ഥ കർശനമാക്കുന്നതും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ വേണമെന്ന നിർദേശത്തിൽ ഗതാഗത വകുപ്പ് നിയമോപദേശം തേടി. ആഭ്യന്തര വകുപ്പുമായും ഇക്കാര്യം ചർച്ചചെയ്യും. നിലവിൽ, മദ്യപിച്ച് വാഹനമോടിക്കുന്നതും അതാവർത്തിക്കുന്നതും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടത്തിൽ മരണമോ ഗുരുതര പരിക്കുകളോ ഉണ്ടാകുന്ന സാഹചര്യത്തിൽ മറ്റു വകുപ്പുകളും ചുമത്തുമ്പോഴാണു ജാമ്യം എളുപ്പമല്ലാതാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA