SignIn
Kerala Kaumudi Online
Thursday, 05 November 2026 1.37 AM IST

ഗവർണറുടെ ശുപാർശ രീതിയോട് യോജിപ്പില്ല പി.എസ്.സി ക്രമക്കേടിൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി

vd-satheeshan

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെ പിരിച്ചുവിടാനുള്ള മുൻഗവർണറുടെ ശുപാർശ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആ രീതിയോട് യോജിപ്പില്ല.

സർക്കാരുമായി ആലോചിച്ചാണ് ഇത്തരം ശുപാർശ രാഷ്ട്രപതിക്ക് അയയ്ക്കേണ്ടത്. അങ്ങനെ ആലോചിച്ചിട്ടില്ല. എന്നാൽ,​ ഗവർണർ ശുപാർശ നൽകി എന്നതിന്റെ പേരിൽ പി.എസ്.സിയിലെ ക്രമക്കേടുകളെ മറച്ചുപിടിക്കാനാകില്ല. പി.എസ്.സി ക്രമക്കേടുകൾ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന ഘട്ടത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. പി.എസ്.സി ചെയർമാന്റെ നിയമനം അതിവേഗമായിരുന്നുവെന്നതടക്കമുള്ള പരാതികൾ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസ്മിസ് ചെയ്തവർ സസ്പെൻഷനെ വിമർശിക്കുന്നു

സംഘർഷത്തെ തുടർന്ന് വിദ്യാർഥികളെ പുറത്താക്കിയിട്ടുള്ളവരാണ് ഇപ്പോൾ കാലടി സർവ്വകലാശാലയിൽ അക്രമം കാട്ടിയ വിദ്യാർത്ഥികൾക്കെതിരായ നടപടിയെ വിമർശിക്കുന്നത്.പരീക്ഷ പോയിട്ട് പഠിക്കാൻ പോലും അന്ന് അനുവദിച്ചില്ല.ആ വി.സി ഉൾപ്പെടെയാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്. സിൻഡിക്കേറ്റ് യോഗത്തിലേക്ക് കടന്നുകയറി വി.സിയെയും അംഗങ്ങളെയും ആക്രമിച്ചതിനാണ് കാലടി സർവകലാശാലയിൽ എസ്.എഫ്.ഐക്കാർക്കെതിരെ നടപടിയെടുത്തത്. അല്ലാതെ ശവസംസ്‌കാരം നടത്തിയതിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരക്കാർ പറയുന്നതിൽ വിരോധമില്ല

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സർക്കാരിനെതിരെ എന്ത് പറഞ്ഞാലും വിരോധമില്ല. അവരുടെ ആവശ്യങ്ങളിൽ ഒന്ന് അംഗീകരിക്കാൻ നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽ.പി.എസ്.ടി -വിദ്യാർത്ഥി അനുപാതം കുറച്ചാൽ പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. ഹയർസെക്കൻഡറി വരെ അനുപാതം മാറ്റേണ്ടിവരും. സർക്കാർ സ്‌കൂളുകളിലെ അനുപാതം മാറ്റിയാൽ എയ്ഡഡ് സ്‌കൂളുകളും അത് ആവശ്യപ്പെടും. ഇപ്പോഴത്തെ ധനസ്ഥിതിയിൽ അത് സംസ്ഥാനത്തിന് താങ്ങാനാവില്ല. സമരക്കാരിലൊരാൾ മുടി മുറിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. അവരോട് സംസാരിക്കില്ല എന്ന പഴയ സർക്കാർ നിലപാടല്ല ഇപ്പോഴത്തെ സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA