
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം.ബി.എ, എം.സി.എ പ്രോഗ്രാമുകളിലേക്കുള്ള സീറ്റുകളുടെ എണ്ണം 1000 വീതമായി വർദ്ധിപ്പിച്ചു. ഈ അദ്ധ്യയന വർഷം മുതൽ ഈ പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷയില്ല. ആഗോള തൊഴിൽ വിപണിയിലെ പുതിയ ഡിമാൻഡുകൾക്കനുസരിച്ച് മാറ്റം വരുത്തിയ മികച്ച സ്പെഷ്യലൈസേഷനുകൾ ഇരു പ്രോഗ്രാമുകൾക്കും ലഭ്യമാണ്. കൂടാതെ ഇരു പ്രോഗ്രാമുകൾക്കും ഡ്യുവൽ സ്പെഷ്യലൈസഷനുള്ള അവസരങ്ങളുണ്ട്. രണ്ട് വർഷങ്ങളിലായി നാല് സെമസ്റ്ററുകൾ ഉണ്ടായിരിക്കും.
എം.ബി.എ സ്പെഷ്യലൈസേഷനുകൾ: ഫിനാൻസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ്, എച്ച്.ആർ.എം (ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്), ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ് മാനേജ്‌മെന്റ്,ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്സ്, പോർട്ട് മാനേജ്മെന്റ്, ഏവിയേഷൻ മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയാണുള്ളത്.
എം.സി.എ സ്പെഷ്യലൈസേഷനുകൾ: സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്,ഐ.ഒ.ടി, റോബോട്ടിക്സ് ആൻഡ് എംബഡഡ് സിസ്റ്റംസ്, ഹ്യൂമൻ കമ്പ്യൂട്ടർ ഇന്റർഫേസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് സെക്യൂരിറ്റി, ഡെവ്ഓപ്സ് ആൻഡ് എം.എൽ.ഓപ്സ്, മൾട്ടിമീഡിയ എന്നിവയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |