SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.48 AM IST

'ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ കാവൽനിൽക്കും പോലെ', ഷുക്കൂറിനെ അനുനയിപ്പിച്ച്, മാദ്ധ്യമങ്ങളെ അധിക്ഷേപിച്ച് എൻ എൻ കൃഷ്‌ണദാസ്

krishnadas

പാലക്കാട്: ജില്ലാ സെക്രട്ടറിയിൽ നിന്നും ഭീഷണിയും അവഹേളനവും സഹിക്കാൻ കഴിയാതെ സിപിഎം വിട്ടതായി പ്രഖ്യാപിച്ച മുൻ ഏരിയ കമ്മിറ്റിയംഗം അബ്‌ദുൾ ഷുക്കൂർ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ കൃഷ്‌ണദാസിനൊപ്പമാണ് ഷുക്കൂർ കൺവെൻഷൻ സ്ഥലത്തേക്ക് തിരികെയെത്തിയത്. അതേസമയം ഷുക്കൂറിനൊപ്പം വന്ന എൻ.എൻ കൃഷ്‌ണദാസ് വീണ്ടും മാദ്ധ്യമങ്ങളോട് തട്ടിക്കയറി.

ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ കാവൽനിൽക്കും പോലെയാണ് മാദ്ധ്യമങ്ങൾ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നതെന്ന് കൃഷ്‌ണദാസ് പറഞ്ഞു. പാലക്കാട്ട് തനിക്ക് ഇഷ്‌ടമുള്ളിടത്തെല്ലാം താൻ പോകുമെന്നും കൃഷ്‌ണദാസ് വ്യക്തമാക്കി. അതേസമയം വേദിയിലേക്ക് തലകുനിച്ചെത്തിയ ഷുക്കൂർ മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. വ്യക്തിവിരോധമാണ് സംഭവങ്ങൾക്ക് പിന്നിലെന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അബ്‌ദുൾ ഷുക്കൂർ മുൻപ് പ്രതികരിച്ചത്. പാലക്കാട്ടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുവെന്നും രാജിക്ക് ശേഷം ഷുക്കൂർ പ്രതികരിച്ചു.

പാർട്ടിയിൽ ഞാൻ ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ്. ഒരുപാടായി സഹിക്കുന്നു. പാർട്ടിക്കുള്ളിൽ ഒരു ചവിട്ടിത്താഴ്ത്തൽ, ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ പ്രകോപനം സഹിക്കാൻ പറ്റിയില്ല. പി. സരിന്റെ ബോർഡുകൾ സ്ഥാപിച്ചില്ല, ചുമരെഴുത്ത് നടത്തിയില്ല എന്നൊക്കെയാണ് കുറ്റാരോപണം. ഞാനല്ല അതൊന്നും ചെയ്യേണ്ടത്. അതാത് ബൂത്ത് സെക്രട്ടറിമാരാണ്. മുഴുവൻ കുറ്റവും എന്റെ മേൽ ചാരികൊണ്ട് പത്തുനാൽപ്പത് പേർ ഇരിക്കുന്ന യോഗത്തിൽ എന്നെ അവഹേളിച്ചു. തരംതാഴ്ത്തലാണത്. കുറേക്കാലമായി സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്ന പ്രകോപനമാണത്.

നാലു ദിവസം മുമ്പ് നിന്നെ കാണിച്ചു തരാം എന്ന് സെക്രട്ടറി പറഞ്ഞു. ഈ യോഗത്തിൽ വന്നിട്ട് ഇത്തരം അവഹേളനമുണ്ടാക്കി. ഇനിയും എങ്ങനെ സഹിച്ചു നിൽക്കും. അതുകൊണ്ടാണ് ഈ പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചത്. വ്യക്തിവിരോധമാണ് സംഭവങ്ങൾക്ക് പിന്നിൽ. ഭീഷണിയുടെ സ്വരമാണ് ജില്ലാ സെക്രട്ടറിക്ക്. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയുണ്ട്. പാർട്ടിയിൽ നിന്ന് പുറത്തുപോവുക എന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും, മറ്റുള്ള സാദ്ധ്യതകൾ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അബ്ദുൽ ഷുക്കൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: N N KRISHNADAS, CPM, ABDUL SHUKUR, MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA