
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. അടുത്തിടെ ഭർത്താവിന്റെ മാതാപിതാക്കളെ 'അമ്മ, അച്ഛൻ' എന്ന് വിളിക്കില്ലെന്ന ദിയ കൃഷ്ണയുടെ വ്‌ളോഗിലെ പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ.
ഭർത്താവ് അശ്വിനും ദിയയും 'പവിഴമല്ലി' ഗാനത്തിന് ചുവടുവയ്ക്കുന്ന ഡാൻസ് റീൽ രണ്ടുദിവസം മുൻപാണ് ദിയ പങ്കുവച്ചത്. ഇതിനോടകം വീഡിയോ ഒരു മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ ഒരു യുവതി ഇട്ട കമന്റിനാണ് ദിയ മറുപടി നൽകിയത്.
'അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ, ദിയയെ കണ്ടാൽ'- എന്നായിരുന്നു യുവതിയുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കമന്റ് ചെയ്ത യുവതിയുടെ ചിത്രമടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചായിരുന്നു പ്രതികരണം. 'നിങ്ങളുടെ വിലാസം തരൂ.. നിങ്ങൾക്ക് എന്നും രാവിലെ നോക്കാൻ ഞാനൊരുനല്ല കണ്ണാടി കൊറിയർ ചെയ്യാം'- എന്നായിരുന്നു ദിയയുടെ മറുപടി. എന്നാൽ ഇതിനെതിരെയും വലിയ വിമർശനം ഉയരുന്നുണ്ട്. ആ യുവതിയുടെ ചിത്രം അടക്കം പങ്കുവച്ച് ഇങ്ങനെ പറയാൻ ദിയയ്ക്ക് ആരാണ് അധികാരം നൽകിയതെന്നാണ് പലരും ചോദിക്കുന്നത്.

അശ്വിന്റെ അമ്മയെ എന്തുകൊണ്ട് 'അമ്മ' എന്ന് വിളിക്കുന്നില്ലെന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടി അടുത്തിടെ വലിയ വിവാദത്തിന് കാരണമായിരുന്നു. തനിക്ക് അമ്മയായി സിന്ധു കൃഷ്ണയുണ്ടെന്നും വഴിയിൽ നിൽക്കുന്നവരെയെല്ലാം എന്തിനാണ് അമ്മയെന്ന് വിളിക്കുന്നതെന്ന് ദിയപറഞ്ഞതാണ് വിമർശനത്തിന് കാരണമായത്. മാതാപിതാക്കളെ 'വഴിയിൽ നിൽക്കുന്നവർ' എന്ന് വിശേഷിപ്പിച്ചത് ഭർത്താവ് അശ്വിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |