
ആലപ്പുഴ: കേരള സർവകലാശാല 2026ലെ ബിരുദ പരീക്ഷയിൽ ആലപ്പുഴ എസ്.ഡി കോളേജിന് മികച്ച നേട്ടം.വിവിധ വിഷയങ്ങളിലായി കോളേജിലെ വിദ്യാർത്ഥികൾ 13 യൂണിവേഴ്‌സിറ്റി റാങ്കുകൾ കരസ്ഥമാക്കി. ഒന്ന് മുതൽ പതിമൂന്ന് വരെയുള്ള റാങ്കുകളാണ് നേടിയത്.
ഇതിൽ ആദ്യ മൂന്ന് റാങ്കുകളിൽ ഏഴ് വിദ്യാർത്ഥികൾ ഇടംനേടി. ബി.എ ഹിന്ദി വിഭാഗത്തിലെ എസ്. സുനിതയും ബി.എസ്‌സി മൈക്രോബയോളജി വിഭാഗത്തിലെ ഡി. ധനുശ്രീയും ഒന്നാം റാങ്ക് നേടി. ബി.എ മലയാളം വിഭാഗത്തിലെ പി.ജെ. അനവദ്യ, ബി.എസ്‌സി മൈക്രോബയോളജി വിഭാഗത്തിലെ ബി. ദേവിക, ബി.കോം വിഭാഗത്തിലെ സുദർശന വി. ഭട്ട് എന്നിവർ രണ്ടാം റാങ്ക് കരസ്ഥമാക്കി. ബി.എസ്‌സി സുവോളജി വിഭാഗത്തിലെ ആർ. ലക്ഷ്മിയും ബി.എസ്‌സി മൈക്രോബയോളജി വിഭാഗത്തിലെ ആദിത്യ പ്രസാദും മൂന്നാം റാങ്ക് നേടി.
റാങ്ക് നേടിയ എല്ലാ വിദ്യാർത്ഥികളെയും കോളേജ് മാനേജ്‌മെന്റും പ്രിൻസിപ്പലും അദ്ധ്യാപകരും അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |