
ആലപ്പുഴ: നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾ അടച്ചതും താത്കാലിക റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താത്തും നെഹ്റുട്രോഫി ദിനത്തിൽ നഗരത്തിൽ വലിയ ഗതാഗത കുരുക്കിന് കാരണമാകും. ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണം അന്നേദിവസം നടന്നില്ലെങ്കിൽ ഗതാഗതനിയന്ത്രണം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിക്ക് ഇടവരുത്തും. ഇത് മൂലം ,പിച്ചു അയ്യർ വൈ.എം.സി.എ,ഔട്ട്പോസ്റ്റ്, കൈചൂണ്ടി എന്നീ ജംഗ്ഷനുകളിൽ മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിക്കും. എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ എത്താൻ സാധിച്ചിരിരുന്ന വൈ.എം.സി.എ- ഔട്ട്പോസ്റ്റ് റോഡ് ഇന്ന് അടയ്ക്കുന്നതോടെ യാത്രക്കാർ ചുറ്റി കറങ്ങി വരേണ്ടി വരും. ഇവർ പിച്ചു അയ്യർ- എ.വി.ജെ ജംഗ്ഷൻ- പഴവങ്ങാടി വഴി യാത്ര ചെയ്യേണ്ടി വരും.
നിലവിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ ഈ ദിവസങ്ങളിൽ കാൽനട യാത്രക്കാരും മറ്റ് വാഹനങ്ങളും എത്തുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും ദുസഹമാകും.നെഹ്റു ട്രോഫിക്കായി ആയിരക്കണക്കിന് വള്ളംകളി പ്രേമികളും വിനോദ സഞ്ചാരികളും പുന്നമടയിലേക്ക് എത്തുമ്പോൾ സഞ്ചായരോഗ്യമല്ലാത്ത റോഡുകളാണ് നഗരത്തിലേതെന്നത് വലയി പ്രതിസന്ധി സൃഷ്ടിക്കും.
...........
നഗരചത്വരം റോഡ് നന്നാക്കണം
1. കോടതിപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി താത്കാലിമായി തുറന്ന നഗരചത്വരം റോഡിലെ യാത്ര സുഗമമാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2. നഗരചത്വരത്തിലേക്കുള്ള വഴിയിലെ മതിലുകളുടെ അരികും മരങ്ങൾക്ക് ചുറ്റുമുള്ള കൽക്കെട്ടുകളും പൊളിച്ചുനീക്കി റോഡിന്റെ വീതി കൂട്ടുകയും കല്ലും മണ്ണുമടക്കമുള്ളവ നീക്കി സുരക്ഷിതമാക്കണമെന്നും നാളുകളായുള്ള ആവശ്യമാണ്.
3. നഗരസഭ കൈക്കൊണ്ടില്ല. പകരം കോൺക്രീറ്റ് ഉപയോഗിച്ച് കുഴികൾ അടക്കുകയാണ് ചെയ്തത്.
..............
നാലുമാസം മുമ്പ് നഗരചത്വരം റോഡ് നന്നാക്കണമെന്ന് കൗൺസിലിൽ ആവശ്യപ്പെട്ടതാണ്. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ഭരണകൂടം ചെയ്തില്ല. പകരം ചെറിയ പണികളിൽ ഒതുക്കി. ഇതിനെതിരെ റോഡ് തടഞ്ഞുള്ള പ്രതിഷേധം സംഘടിപ്പിക്കും.
വി.ജി. വിഷ്ണു,പ്രതിപക്ഷ നേതാവ്,ആലപ്പുഴ നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |