SignIn
Kerala Kaumudi Online
Thursday, 02 July 2026 11.43 PM IST

ദേശീയ പാതയിലെ വിള്ളൽ പരിഹരിക്കാൻ അറ്റകുറ്റപ്പണി

ambala

അമ്പലപ്പുഴ: ദേശിയ പാത 66ൽ പുന്നപ്ര- പറവൂർ ജംഗ്ഷനിലെ അടിപ്പാതയ്ക്ക് മുകളിലെ വിള്ളൽ പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തി. നേരത്തെ വിള്ളൽ വീണ ഭാഗം ജെ.സി.ബി ഉപയോഗിച്ചു നീക്കം ചെയ്തതിന് ശേഷം ഇരുമ്പു കമ്പികൾ നിരത്തി മെറ്റലും സിമന്റും മെറ്റൽ പൊടിയും ഉപയോഗിച്ചു കോൺക്രീറ്റു ചെയ്യുകയായിരുന്നു. ആഴ്ചകൾക്കു മുമ്പാണ് നിർമാണം പൂർത്തിയാകാറായ അടിപ്പാതയുടെ മുകളിൽ തെക്കും വടക്കും ഭാഗങ്ങളിൽ ഏകദേശം 150 മീറ്ററിൽ വിള്ളൽ രൂപപ്പെട്ടത്.

വടക്കുഭാഗത്തെ വിള്ളൽ ടാറിംഗ് ചെയ്തെങ്കിലും തെക്ക് വശം സിമന്റ് പൊടിയും മണ്ണും വിതറുകമാത്രമാണ് ചെയ്തത്. ഇതുനാട്ടുകാരുടെശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് ദേശീയ പാത വിഭാഗത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ ജോലികൾ ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL