
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് 5വർഷം മുമ്പ് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടാതെ പൂട്ടിയിട്ടിരിക്കുന്നു. കരാറെടുക്കാൻ ആളെ കിട്ടാത്തതിനാലാണ് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം.
ആശുപത്രിയിൽ വരുന്ന രോഗികളും അവർക്കൊപ്പമെത്തുന്നവരും ശങ്ക തീർക്കാൻ ബുദ്ധിമുട്ടുന്നതു മനസിലാക്കി അമ്പലപ്പുഴ വടക്ക് പഞ്ചായത്താണ് 11 ലക്ഷം രൂപ മുടക്കി ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്ത് കംഫർട്ട് സറ്റേഷൻ പണിതു നൽകിയത്. 8ശുചിമുറികളാണ് ഇതിലുള്ളത്. ഗൈനക്കോളജി വിഭാഗത്തിന്റെ തൊട്ടടുത്താണ് കംഫർട്ട് സ്റ്റേഷൻ. അത്യാഹിത വിഭാഗത്തിൽ വരുന്നവർക്കും വളരെ എളുപ്പത്തിൽ ഇവിടേക്കെത്താം.
'ശങ്ക' തീർക്കാൻ നെട്ടോട്ടം
നിലവിൽ ജെ ബ്ലോക്കിന് കിഴക്കുഭാഗത്ത് 6 ശുചിമുറികൾ ഉണ്ടെങ്കിലും വളരെ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
പ്രസവം കഴിഞ്ഞു വാർഡിൽ കിടക്കുന്നവരുടേയും സ്ത്രീകളുടെ വാർഡിലെയും കൂട്ടിരിപ്പുകാർ വസ്ത്രം അലക്കുന്നതും കുളിക്കുന്നതും ഇവിടെയാണ്
ദിനംപ്രതി ഒ.പി വിഭാഗത്തിലെത്തുന്ന ആയിരങ്ങൾ മൂത്രശങ്ക തീർക്കാൻ വാർഡുകളിലെ ശുചിമുറികളിൽ പോകേണ്ട സ്ഥിതിയാണുള്ളത്
എന്നാൽ, ഇപ്പോൾ സുരക്ഷാ ജീവനക്കാർ പുറത്തുനിന്നും വരുന്നവരെ വാർഡുകളുടെ അകത്തേക്കു കയറ്റി വിടാറുമില്ല
ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പിനായി എത്തുന്നവർ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ലോഡ്ജുകളെ ആശ്രയിക്കുകയാണ് ഇപ്പോൾ. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ജനം ബുദ്ധിമുട്ടുമ്പോഴും നിർമ്മാണം പൂർത്തിയാക്കിയ കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകാത്തത് പ്രതിഷേധാർഹമാണ്
- സാബു, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |