SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

ചാത്തനാട് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരണത്തിലേക്ക്

flat

ആലപ്പുഴ: പാതിവഴിയിൽ നിലച്ച ചാത്തനാട്ടെ ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരണത്തിലേക്കടുക്കുന്നു. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ നിർമ്മാണ കമ്പനിക്ക് നഗരസഭ നിർദ്ദേശം നൽകി. പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി പൂർത്തിയാകാതെ നീണ്ടതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.

. പുതിയ ബഡ്ജറ്റിൽ ഫ്ലാറ്റ് നിർമ്മാണത്തിന് തുക വകയിരുത്തിയത് ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയായിരുന്നു. ഒരുകോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏകദേശം ഒരുകോടി രൂപ വിവിധ പദ്ധതികളിലുൾപ്പെടുത്തി നേരത്തെ നഗരസഭ അനുവദിച്ചിരുന്നു.

2015-20 കാലത്തെ ഭരണസമിതിയാണ് രണ്ട് കെട്ടിടങ്ങളിലായി 12, 6 എന്നിങ്ങനെ 18 ഫ്ളാറ്റുകളുടെ നിർമ്മാണം ആരംഭിച്ചത്. ചാത്തനാട് കോളനിയിലെ പട്ടയമില്ലാത്ത കുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് ഫ്‌ളാറ്റ്. 24 അതിദരിദ്രരുടെ പട്ടികയാണ് നഗരസഭയിലുള്ളത്. എട്ടുപേർക്ക് ആലശേരിയിലെ ഫ്‌ളാറ്റ് നൽകും. രണ്ട് മുറി, അടുക്കള, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളോടെയുള്ള ഫ്‌ളാറ്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

തിരിഞ്ഞെടുപ്പും നിർമ്മാണം വൈകിപ്പിച്ചു‌

വർഷങ്ങളായി ഫ്ളാറ്റിൽ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ല. തേപ്പ്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ് ജോലികൾ പൂർത്തിയാകാനുണ്ട്.

 കരാർ ഏറ്റെടുത്ത കമ്പനിയാണ് നിർമ്മാണം വൈകിപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്. തിരഞ്ഞെടുപ്പും നിർമ്മാണം വൈകാൻ കാരണമായി

 പ്രധാന ജോലികൾ പൂർത്തിയാകും മുമ്പ് നിർമ്മാണം നിലച്ചു. കെട്ടിടം മുകളലേക്ക് കെട്ടി ഉയർത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഫ്ലാറ്ര് നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണം പൂർത്തീകരിച്ച് ആറുമാസത്തിനുള്ളി ൽ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും

- സി. ജ്യോതിമോൾ, ചെയർമാൻ

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL