SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.22 AM IST

31 കുടുംബങ്ങൾക്ക് കൂടി ലൈഫ് ഭവനം

kklm

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങൾ കൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്. വീടുകളുടെ താക്കോൽ കൈമാറലും ഹരിത കർമ്മ സേന യൂസർ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും 16ന് പകൽ 10ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. 49 പേർ കരാർ വച്ചതിൽ ഇതുവരെ 31 വീടുകൾ പൂർത്തിയാക്കി. 12191364 രൂപയാണ് പദ്ധതി ചെലവ്.
ഇവരിൽ മൂന്നു പേർക്ക് ഭൂമി വാങ്ങാനുള്ള സഹയവും നൽകി. ലൈഫ് 2020 പദ്ധതിയിൽ ഇതോടെ 97 കുടുംബങ്ങൾക്ക് വീടായി. ഇതിനായി 2,79,34,435 രൂപ ചെലവിട്ടതായി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോർജ് എന്നിവർ പറഞ്ഞു. പട്ടികയിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ഘട്ടംഘട്ടമായി സുരക്ഷിത ഭവനം ഒരുക്കാനാണ് പഞ്ചായത്തിന്റെ ശ്രമമെന്ന് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL