SignIn
Kerala Kaumudi Online
Friday, 29 May 2026 2.02 AM IST

അപകടത്തിൽ പരിക്കേറ്റ് രണ്ടര വർഷമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു

sharmi

അങ്കമാലി: സ്‌കൂട്ടറിൽ ലോറിയിടിച്ച് പരിക്കേറ്റ് രണ്ടര വർഷത്തിലേറെയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. അങ്കമാലി എയർപോർട്ട് ജംഗ്ഷൻ നഗർ 21 തെക്കിനേത്ത് ഷാജു - ലില്ലി ദമ്പതികളുടെ മകൾ ഷാർമിയാണ് (27) മരിച്ചത്. 2023 ഓഗസ്റ്റ് 22ന് ദേശം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാർമി അഞ്ച് മാസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ വീട്ടിൽ ചികിത്സ തുടരവെ ഇന്നലെയായിരുന്നു അന്ത്യം. സഹോദരങ്ങൾ: ഷാബിൻ, ഷാലി. സംസ്‌കാരം ഇന്ന് 3.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL