SignIn
Kerala Kaumudi Online
Thursday, 09 July 2026 3.55 AM IST

വാഴക്കുളം സ്കൂളിൽ ചെണ്ടുമല്ലി കൃഷി

vazhakulam-school

പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. 'ഓണത്തിന് ഒരു കുട്ട പൂവ്' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.മുക്താർ നിർവഹിച്ചു. സ്കൂളിലെ ഓണാഘോഷത്തിന് ആവശ്യമായ പൂക്കൾ സ്വന്തമായി ലഭ്യമാക്കുന്നതിനൊപ്പം, വിദ്യാർത്ഥികൾക്ക് കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ആശ.വി.ജി, പി.ടി.എ പ്രസിഡന്റ് റോണി.പി.ബി, എസ്.എം.സി ചെയർമാൻ മുഹമ്മദ് ടി.എം, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ യൂനസ്.പി.ഇ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL