
കോതമംഗലം: പിണ്ടിമന ഗവൺമെന്റ് യു.പി.സ്‌കൂളിൽ 125-ാം വാർഷികം ആഘോഷിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങൾ തെളിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജോർജ് അദ്ധ്യക്ഷനായി. പി.എ.എം.ബഷീർ, ലത ഷാജി, റോയി വർഗീസ്, വിജോയി പി.ജോസഫ്, സിബി ജെയിംസ്, സീന ബേസിൽ, ജലജ പൗലോസ്, ഷൈനി ജിൻസ്, ഖദീജ ഉബൈദ്, ജെൻസി, ബിബി എൽദോസ്, റെജി പുലരി, അഖിൽ രവി, പ്രിൻസ് ജോൺ, നിത്യ വിൽസൺ, അനീഷ് തങ്കപ്പൻ, ഷീജ സതീശൻ, ഹെഡ്മിസ്ട്രസ് ലിജി വി.പോൾ, ബി.രശ്മി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |