
കൊച്ചി: പണം കടം കൊടുക്കാത്തതിന്റെ പേരിൽ അസാം സ്വദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ യുവാക്കളെ തടവിനും പിഴയ്ക്കും കോടതി ശിക്ഷിച്ചു. തൃപ്പൂണിത്തുറ കുരീക്കാട് ചേപ്പുറത്ത് വീട്ടിൽ രാജേഷ്, ചോറ്റാനിക്കര തുണ്ടിയിൽ വീട്ടിൽ സച്ചു മോൻ എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ അസിസ്റ്റന്റ് കോടതി മൂന്ന് മാസം വീതം തടവിനും 10,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഹോട്ടൽ തൊഴിലാളി മഹസുൾ അലിയെയാണ് (49) തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയ്ക്ക് സമീപം പുതുശേരി റോഡിലെ വിജനമായ പറമ്പിൽ ആക്രമിച്ചത്. 2022 സെപ്തംബർ രാത്രി 11.45നായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി സർക്കാർ അഭിഭാഷകൻ സജീവ് വി. കൃഷ്ണൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |