കൊച്ചി: റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത അസാം സ്വദേശി സയിക്കുൾ ഹുസൈനെ (23) എറണാകുളം റെയിൽവേ പൊലീസും ആർ.പി.എഫും മണിക്കൂറുകൾക്കകം പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തെ നടപ്പാതയിലൂടെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് നടന്നു പോയ കോളേജ് വിദ്യാർത്ഥിനി കാക്കനാട് ചിറ്റേറ്റുകര സ്വദേശി ശ്രീലക്ഷ്മിയുടെ (20) ഫോണാണ് തട്ടിയെടുത്തത്. ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലെ ജി.ആർ.പി എയ്ഡ് പോസ്റ്റിൽ പരാതിപ്പെട്ടതിനെ തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നുള്ള തെരച്ചിലിലാണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |