
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിൽ പ്രഥമ അന്താരാഷ്ട്ര മനഃശാസ്ത്ര കോൺഫറൻസ് മഹാത്മാഗാന്ധി സർവകലാശാല ബിഹേവിയറൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ. റസീന പത്മം ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് പുതുശേരി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.ജെ. ഫ്രാങ്ക്‌ളിൻ, ഈസ്റ്റ് ക്യാമ്പസ് വൈസ് പ്രിൻസിപ്പൽ ഡോ.സി.എസ്. ഫ്രാൻസിസ്, മനഃശാസ്ത്ര വിഭാഗം മേധാവി ഡോ.എം.മോഹൻദാസ് എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനഃശാസ്ത്ര വിദഗ്ദ്ധരും അദ്ധ്യാപകരും ഗവേഷകരും പങ്കെടുക്കും. ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |