
കൊച്ചി: കേരളവുമായി വ്യാപാര, വ്യവസായ, നിക്ഷേപ സഹകരണത്തിന് സാദ്ധ്യതകൾ ചർച്ച ചെയ്യാൻ റഷ്യയിലെ വ്യവസായ-സാങ്കേതിക മേഖലയായ ടാറ്റർസ്ഥാനിന്റെ പ്രതിനിധികൾ അടുത്തവർഷം കേരളം സന്ദർശിക്കും. ടാറ്റർസ്ഥാൻ സർക്കാരിന്റെ ക്ഷണപ്രകാരം ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഡെലിഗേഷൻ ഫെഡറേഷൻ ഒഫ് ചേംബേഴ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെൻസി ജോർജിന്റെ നേതൃത്വത്തിൽ പത്തംഗ ഇന്ത്യൻ സംഘം റഷ്യൻ-ഇന്ത്യൻ ബിസിനസ് ഫോറമായ ടൈം 2026ൽ പങ്കെടുത്തു. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടാറ്റർസ്ഥാൻ സർക്കാരിന്റെ സി.ഇ.ഒയും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും അടങ്ങുന്ന സംഘം കേരളത്തിലെത്തുമെന്ന് ബെൻസി ജോർജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |