
പ്രശ്ന പരിഹാരം ഉടനെന്ന് ജില്ലകളക്ടർ
അടിമാലി: കഴിഞ്ഞ ഒക്ടോബർ 25നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് മാറ്റിപ്പാർപ്പിച്ച അടിമാലി ലക്ഷം വീട്നഗറിലെ 17 കുടുംബങ്ങൾ ദേശീയപായോരത്ത് ഷെഡ് കെട്ടിയുള്ളസമരം തുടരുന്നതിനിടെ ഇന്നലെ വൈകുന്നേരം 3 മണിയോടെ ഉണ്ടായ കാറ്റിലും മഴയിലും സമരപ്പന്തൽ ഭാഗികമായിതകർന്നു.സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും, 3 മാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ലെന്ന വാദം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.9 കുടുംബങ്ങൾക്കു് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ലഭ്യമായിട്ടില്ല. 17 കുടുംബങ്ങൾക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്.9 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയും, വാടകക്കുടിശ്ശികയും ഉടനടി നൽകുമെന്നും, 17 പേർക്ക് ഉള്ള നഷ്ടപരിഹാരത്തുക അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.വ്യാഴാഴ്ച മുതലാണ്സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സമരം തുടങ്ങിയത്. മണ്ണിടിച്ചിലിൽ പ്രദേശത്ത് ഒരാൾ മരണപ്പെടുകയും മരണപ്പെട്ടയാളുടെ ഭാര്യയുടെ ഒരു കാൽ മുറിച്ചുനീക്കേണ്ടി വരികയും ചെയ്തിരുന്നു. തുടർന്ന്പ്രദേശംപൂർണ്ണമായുംവാസയോഗ്യമല്ലാതായതോടെയാണ് കളക്ടറുടെ അടിയന്തര ഉത്തരവിലൂടെ 27 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റിയത്. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ലക്ഷം വീട്നഗറിനെ തകർത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |