നെടുങ്കണ്ടം: എം.ഇ.എസ് കോളേജിലെ മുൻ സെക്രട്ടറിയും കറസ്‌പോണ്ടന്റുമായിരുന്ന പി.എസ്. അബ്ദുൽ ഷുക്കൂറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി. ഹൈറേഞ്ചിലെ സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു അബ്ദുൽ ഷുക്കൂർ. എം.ഇ.എസ് ജില്ലാ കമ്മിറ്റി അംഗം, വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അബ്ദുൾ ഷുക്കൂറിനെ ജില്ലാ കമ്മിറ്റിയും എം.ഇ.എസ് കോളേജ് മാനേജ്‌മെന്റും അനുസ്മരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബാസിത് ഹസൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഹനീഫ റാവുത്തർ, കോളേജ് സെക്രട്ടറി പി.എ. ഷാജിമോൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീൻ യൂസഫ്, പ്രിൻസിപ്പൽ ഡോ. കെ.യു. ജസീന, കമ്മിറ്റിയംഗങ്ങളായ എ.എസ്. അബ്ദുൾ നാസർ, മുഹമ്മദ് ഷരീഫ്, പി.എം. ബഷീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |