SignIn
Kerala Kaumudi Online
Thursday, 30 July 2026 2.23 AM IST

ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി

കുമളി: ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി. ഇന്നലെ പുലർച്ചെ 2.30ന് മുത്തയ്യൻ കോളനിയിൽ താമസിക്കുന്ന ആനന്ദന്റെ വീടിന്റെ മുൻവശത്താണ് കരടി എത്തിയത്. ആനന്ദൻ വളർത്തുന്ന നായയെ ആക്രമിക്കാനും കരടി ശ്രമിച്ചു. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് ഇറങ്ങി വന്ന ആനന്ദൻ കരടിയെ കണ്ട് ബഹളം വച്ചു. ഇതോടെയാണ് കരടി തിരിച്ചു പോവുകയായിരുന്നു. കുറേ നാളുകളായി ഈ മേഖലയിൽ വന്യമൃഗാക്രമണം തുടർക്കഥയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായ കരടിയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL