SignIn
Kerala Kaumudi Online
Monday, 14 September 2026 9.32 AM IST

പൊതുമരാമത്ത് ക്വാർട്ടേഴ്സ് കാട് കയറി നശിക്കുന്നു

building

പീരുമേട്: അധികൃതരുടെ അനാസ്ഥ മൂലം സർക്കാർ കെട്ടിടം കാട് കയറി നശിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സാണ് അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുന്നത്. പീരുമേട് പൊതുമരാമത്ത് ഡിവിഷന് കീഴിൽ ഏലപ്പാറ പഞ്ചായത്തിലെ തണ്ണിക്കാനം വാർഡിൽ പ്രവർത്തിക്കുന്ന റസ്റ്റ് ഹൗസിനോട്‌ചേർന്നുള്ള സ്റ്റാഫ് ക്വാർട്ടേഴ്സാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന് ജീർണ്ണിക്കുന്നത്.കെട്ടിടവും പരിസരവും കാടുമൂടി ഇപ്പോൾ വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ പ്രധാന താവളമായിമാറിയിരിക്കുകയാണ്.വർഷങ്ങളായി ജീവനക്കാർ ആരും താമസിക്കാൻ എത്താത്തതാണ് കെട്ടിടം ഇത്തരത്തിൽ നശിക്കാൻ പ്രധാന കാരണം.മുൻപ് കെട്ടിടത്തിന് ചുറ്റുമതിൽ ഇല്ലാതിരുന്നതും കാടുകയറിയതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചുറ്റുമതിൽ പുനർനിർമ്മിച്ചെങ്കിലും പ്രധാന കെട്ടിടം നവീകരിക്കാനോ സംരക്ഷിക്കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.പൊതു ആവശ്യങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യംവിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ഇവിടെ നിത്യേന നിരവധി ആളുകളാണ് അതിഥി മന്ദിരത്തിൽ എത്തുന്നത്. ക്വാർട്ടേഴ്സ് ജീവനക്കാർക്ക് ആവശ്യമില്ലെങ്കിൽ, കെട്ടിടം നവീകരിച്ച് പൊതുസ്ഥാപനങ്ങൾക്കോ,മറ്റ് സർക്കാർ ആവശ്യങ്ങൾക്കോ, നിശ്ചിത വാടകയ്‌ക്കോ കരാർ അടിസ്ഥാനത്തിലോ വിട്ടുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിരവധി സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു തണ്ണിക്കാനത്തെ ഈ അതിഥി മന്ദിരവും ക്വാർട്ടേഴ്സും. സിനിമ ഷൂട്ടിംഗുകൾക്ക് അനുമതി നൽകിയ വകയിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പിഡബ്ല്യുഡിക്ക് ഇവിടെനിന്ന് ലഭിച്ചത്. എന്നിട്ടും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾവർദ്ധിപ്പിക്കാനോ കെട്ടിടങ്ങൾ സംരക്ഷിക്കാനോഅധികൃതർ തയ്യാറാകുന്നില്ല.തണ്ണിക്കാനം റസ്റ്റ് ഹൗസിന് സമീപമുള്ള മറ്റ് ചില സർക്കാർ സ്ഥാപനങ്ങളുംഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL