പാണത്തൂർ: നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ്.വൈ.എസ് ചുള്ളിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂടങ്കല്ല് ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കായി 'സ്നേഹവിരുന്ന്' സംഘടിപ്പിച്ചു. 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് സബ് ഇൻസ്പെക്ടർ സി. പ്രദീപ്കുമാർ വിശിഷ്ടാതിഥിയായി. എസ്.വൈ.എസ് കാഞ്ഞങ്ങാട് സോൺ സെക്രട്ടറി റാഷിദ് ഹിമമി മുഖ്യപ്രഭാഷണം നടത്തി. കള്ളാർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ലിറ്റി ജോസ്, കള്ളാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.കെ നാരായണൻ, മുൻ മെമ്പർ കെ. ഗോപി, അബ്ദുള്ള കൊട്ടോടി, എസ്.വൈ.എസ് ഭാരവാഹികളായ നൗഷാദ് ചുള്ളിക്കര, എ. ഹമീദ്, ജുനൈദ്, ശംസുദ്ധീൻ, അബ്ദുൽ റഹിമാൻ നൂറാനി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |