SignIn
Kerala Kaumudi Online
Friday, 05 June 2026 2.00 AM IST

കോഴിക്കോട് എൻ.ജെ.പി.എം സ്കൂളിൽ പ്രവേശനോത്സവം

cc
കോഴിക്കോട് എൻ .ജെ. പി. എം സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത്‌ മെമ്പർ ആർ .ജി. രമി ഉദ്ഘാടനം ചെയ്യുന്നു. പി. ടി .എ പ്രസിഡന്റ്‌ സജി പുരുഷോത്തമൻ, മാനേജർ ജെ. ഗിരീഷ്കുമാർ തുടങ്ങിയവർ സമീപം.

ഓടനാവട്ടം: പൂയപ്പള്ളി കോഴിക്കോട് എൻ.ജെ.പി.എം സ്കൂളിൽ പുതിയ അദ്ധ്യയനവർഷത്തെ വരവേറ്റുകൊണ്ട് വിപുലമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ വർണ്ണ ബലൂണുകളും അക്ഷരത്തൊപ്പികളും നൽകിയാണ് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വീകരിച്ചത്.

കുട്ടികൾ അക്ഷരദീപം തെളിച്ച ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ആർ.ജി. രെമി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജി പുരുഷോത്തമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ശശികല, പഞ്ചായത്ത് അംഗം ബിൻസി തങ്കച്ചൻ, സ്കൂൾ മാനേജർ ജെ. ഗിരീഷ്‌കുമാർ, പ്രധാനാദ്ധ്യാപിക സിനി ജോൺ, വി.അരുൺകുമാർ, അശ്വതി അശോകൻ, ശ്രീജ ബോസ്, പി.എസ്. സുപ്രഭ തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ബി.എസ്.ദുർഗ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ചടങ്ങിൽ ശ്രദ്ധേയമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL