എഴുകോൺ: എം.ഡി.എം.എയുമായി യുവാവിനെ എഴുകോൺ പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ചിറയടി നൈനിക ഭവനത്തിൽ നിതീഷാണ് (29) അറസ്റ്റിലായത്. 1.65 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ആറുമുറിക്കട ഭാഗത്ത് വച്ച് ഡാൻസാഫ് സംഘവും എഴുകോൺ പൊലീസ് സബ് ഇൻസ്പെക്ടർ ദീപു പിള്ള, അസി. സബ് ഇൻസ്പെക്ടർ സുനിൽ, ഹരിഹരൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുമ്പ് പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ പ്രതിയായിട്ടുള്ള നിതീഷ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലും പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |