കാഞ്ഞിരപ്പള്ളി : സഹൃദയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എൻ. പണിക്കരുടെ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി അദ്ധ്യക്ഷനായി. പുളിയൻമല ഗവ. ട്രൈബൽ സ്‌കൂൾ മുൻ പ്രഥമാദ്ധ്യാപകൻ കെ.എ.ജലാലുദീൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊച്ചുറാണി തോമസ്, സുറുമി, എൻ.സോമനാഥൻ, എ.ജി.പി ദാസ്, അഡ്വ.എം.എ.റിബിൻഷാ, മോഹൻ സബിന, കവയത്രി സോമി എസ് ഹുസൈൻ, പി.ഐ.ഇബ്രാഹിം കുട്ടി,ജിൻസി ജോസഫ്, ആസിഫ് അലിയാർ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |