കോട്ടയം: 50 വയസിന് മുകളിലുള്ളവരുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ ഹഗ് ഇന്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ നടപ്പാക്കുന്ന ഹഗ് ഗോൾഡ്‌ജെൻ പദ്ധതിക്ക് കൊല്ലാട് സ്‌നേഹക്കൂട് അഭയമന്ദിരത്തിൽ തുടക്കമായി. ഐ.പി.സി.എ.ഐ, ഗ്രേസ് കെയർ ഡയറക്ടറും മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവിയുമായ ഡോ.മാത്യു കണമല ഉദ്ഘാടനം നിർവഹിച്ചു. ഹഗ് ഇന്റർനാഷണൽ സി.ഇ.ഒ അനീഷ് മോഹനും ഹഗ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ വി.ജി ശ്രീദേവിയും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. നിഷ സ്‌നേഹക്കൂട്, ഡോ.ഭാനു അശോക്, അഭിലാഷ് ജോസഫ് എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് അന്തേവാസികളായ മുതിർന്ന പൗരന്മാർക്കായി വിവിധ കലാപരിപാടികളും വിനോദ പരിപാടികളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |