SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.26 AM IST

മെറിറ്റ് ഡേ ആഘോഷിച്ചു

merit-day

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സകൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷം പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം വിജയവും 40 ഫുൾ എ പ്ലസും കരസ്ഥമാക്കി മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ ആദരിക്കുന്നതിനും സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനും മെറിറ്റ്‌ഡേ 2026 നടത്തി. സമ്മേളനം അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സിസ്റ്റർ ലിസാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഹോളി ക്വീൻസ് പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ആനി തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ജയ് കെ ജോർജ്, വാർഡ് കൗൺസിലർ ബീന ജോബി, പി.ടി.എ പ്രസിഡന്റ് വർഗീസ് ആന്റണി, സീനിയർ അസിസ്റ്റന്റ് ലിസി സിറിയക്, അൽഫോൻസ റ്റാനിയ, ഏയ്ഞ്ചൽ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL