SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.26 AM IST

യു.ഡി.എഫ് സർക്കാർ ആർ.എസ്.എസിന് വിധേയപ്പെട്ടു: വി.കെ സന്തോഷ് കുമാർ

കോട്ടയം: പി.എംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റികൾ സംയുക്തമായി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ് സർക്കാർ ആർ.എസ്.എസിന് വിധേയപ്പെട്ടുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയ സമീപനമാണ് യു.ഡി.എഫ് സർക്കാരിന്റേത്. പി.എം.ശ്രീയെ അറബിക്കടലിൽ മുക്കികൊല്ലുമെന്ന് പറഞ്ഞ ലീഗിനും ഇപ്പോൾ മിണ്ടാട്ടമില്ല.

ആർ.എസ്.എസിന്റെ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പി.എംശ്രീ. ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ബിനു ബോസ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.യു അഖിൽ, പ്രസിഡന്റ് വിശാഖ് തമ്പി, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, അഡ്വ.സന്തോഷ് കേശവനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL