
കോട്ടയം : ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ജില്ലയിൽ നിന്ന് ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യം. ഇവ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ശേഖരിച്ച മാലിന്യത്തിൽ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും, 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും, 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും, 19,630 കിലോഗ്രാം ലെഗസി മാലിന്യവും ഉൾപ്പെടുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളിലേക്കും പിന്നീട് പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് മാറ്റും. മാലിന്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കായി പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ക്ലീൻ കേരള കമ്പനിയുടെ സെക്ടർ കോ - ഓർഡിനേറ്റർമാരായ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്, സജിമോൻ, നുസി മോൾ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
സ്‌കൂളുകളിലും ബോധവത്കരണം
പരിസ്ഥിതി സംരക്ഷണവും മാലിന്യസംസ്‌കരണവും സംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലും പഞ്ചായത്തുകളിലും ക്ലീൻ കേരള കമ്പനി പരിസ്ഥിതി ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിസ്ഥിതി ക്വിസ് മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളിലേക്കുള്ള പഠനസന്ദർശനങ്ങൾ എന്നിവയും നടത്തി. അജൈവ മാലിന്യങ്ങൾ എങ്ങനെ തരംതിരിച്ച് സംസ്‌കരണത്തിനായി തയ്യാറാക്കുന്നുവെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കി.
''വീടുകളിൽ നിന്ന് ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറുന്ന ജനങ്ങളുടെ സഹകരണമാണ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നത്.
ക്ലീൻ കേരള കമ്പനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |