
കോട്ടയം : പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ക്വിസ് മത്സരം 11 ന് രാവിലെ 9.30 ന് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി. എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ബി.രാജീവ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ, കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ, എൻ.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്യും. വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി എത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |