
ചങ്ങനാശേരി : വിനു ജോബ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി എന്നിവർക്ക് വെരൂർ പബ്ലിക് ലൈബ്രറിയിൽ സ്വീകരണം നൽകി. ലൈബ്രറിക്ക് 500 ഗ്രന്ഥങ്ങൾ സംഭാവന ചെയ്ത വി.ബി സജു, പി.എച്ച്.ഡി നേടിയ ഡോ.ജോബിൻ ജോസ് തൈക്കാട്ടുശ്ശേരി എന്നിവരെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ബ്രൂസ്, ടി.എസ് സലീം, തോംസൺ ആന്റണി, സാബു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |